ഹേയ് ജൂഡ് !
Thursday, September 16, 2021 11:56 PM IST
ബേഷിക്താഷ് (തുർക്കി): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കൗമാര താരം ജൂഡ് ബെല്ലിംഗ്ഹാം റിക്കാർഡ് കുറിച്ച മത്സരത്തിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ട് 2-1ന് തുർക്കിയിൽനിന്നുള്ള ബേഷിക്താഷിനെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിറ്റിലായിരുന്നു പതിനെട്ടുകാരനായ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നോർവെ സൂപ്പർ താരം എർലിംഗ് ഹാലണ്ട് ഡോർട്ട്മുണ്ടിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി.
ചാന്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് 18 വർഷവും 78 ദിനവും പ്രായമുള്ള ജൂഡ് കരസ്ഥമാക്കി.