ദേശീയ സീനിയർ വനിതാ ഫുട്ബോൾ
Sunday, November 21, 2021 12:06 AM IST
കൂത്തുപറമ്പ്: ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഈ മാസം 28 മുതൽ ഡിസംബർ അഞ്ചു വരെ കൂത്തുപറമ്പിൽ നടക്കും. 12 ലീഗ് മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനൽ മത്സരവുമാണ് കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുക.
കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം, കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയം, തേഞ്ഞിപ്പലത്തെ കാലിക്കട്ട് സർവകലാശാലാ സ്റ്റേഡിയം എന്നിവയാണ് മറ്റു വേദികൾ.