മൂന്നാം ട്വന്റി-20 ഇന്ന്
Sunday, November 21, 2021 12:06 AM IST
കോൽക്കത്ത: ഇന്ത്യ x ന്യൂസിലൻഡ് ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരം ഇന്ന്. കോൽക്കത്ത ഈഡൻ ഗാർഡെൻസിൽ രാത്രി 7.00നാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരന്പര സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ടീമിൽ പരീക്ഷണങ്ങൾക്ക് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് മുതിരുമോ എന്നും കണ്ടറിയണം.