വരുന്നൂ, വനിതാ ഐപിഎൽ
Thursday, September 22, 2022 10:53 PM IST
ന്യൂഡൽഹി: 2023ൽ വനിതാ ഐപിഎൽ നടത്താൻ ബിസിസിഐ നീക്കം. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ബിസിസിഐ കത്തയച്ചു.
അടുത്ത വർഷം തുടക്കത്തിൽ വനിതാ ഐപിഎൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നതാണു കത്തിൽ വിശദീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും കത്തിൽ പറയുന്നു. 10 ടീമുകളെ ഉൾപ്പെടുത്തി ഹോം-എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്താനാണു ബിസിസിഐ പദ്ധതി.
അതേസമയം, ഐപിഎല്ലിൽ ഇപ്പോഴുള്ള ടീമുകൾതന്നെയാണോ വനിതാ ഐപിഎല്ലിനുണ്ടാവുക, പുതിയ ഫ്രാഞ്ചൈസികൾ വരുമോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഓസ്ട്രേലിയയുടെ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷിൽ ഒരു ഫ്രാഞ്ചൈസിക്കു പുരുഷ ടീമും വനിതാ ടീമുമുണ്ട്.