ജോക്കോ ഇല്ല
Sunday, March 19, 2023 12:30 AM IST
മയാമി: അടുത്തയാഴ്ച ആരംഭിക്കുന്ന മയാമി ഓപ്പണ്‍ ടെന്നീസിനു സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ഇല്ല. കോവിഡ്-19 പ്രതിരോധ വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ജോക്കോവിച്ചിന് അമേരിക്കയിൽ പ്രവേശനാനുമതി ഇല്ലാത്തതാണു കാരണം.