ഡി ബ്രുയ്നെ ക്ലാസ്
Wednesday, March 29, 2023 10:37 PM IST
ബെർലിൻ: ജർമനിയെ തകർത്ത് ബെൽജിയം. സൗഹൃദമത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളിനാണു ബെൽജിയം ജർമനിയെ പരാജയപ്പെടുത്തിയത്. കെവിൻ ഡി ബ്രുയ്നെ ഒരു ഗോൾ നേടുകയും ഒന്നിനു വഴിയാരുക്കുകയും ചെയ്തു.
മത്സരത്തിന്റെ ആറാം മിനിറ്റിൽ യാനിക് കരാസ്കോയിലൂടെ ബെൽജിയം ലീഡ് നേടി. മൂന്നു മിനിറ്റിനുശേഷം റൊമേലു ലുക്കാക്കു ലീഡുയർത്തി. പെനൽറ്റി വലയിലെത്തിച്ചു നിക്ലാസ് ഫുൾക്രൂഗ് ജർമനിക്കായി ഒരു ഗോൾ മടക്കി. 78-ാം മിനിറ്റിൽ കെവിൻ ഡി ബ്രുയിനും ഗോൾ കണ്ടെത്തിയതോടെ ജർമനി തകർന്നു.