കി​ല്ല​ർ കോ​ഹ്‌ലി
കി​ല്ല​ർ കോ​ഹ്‌ലി
Friday, May 19, 2023 12:54 AM IST
ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ആ​രാ​ധ​ക​രെ ത്രി​ല്ല​റി​ന്‍റെ പു​തി​യ ത​ല​ത്തി​ലെ​ത്തി​ച്ച് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ വി​രാ​ട് കോ​ഹ്‌ലി​യു​ടെ (63 പ​ന്തി​ൽ 100) സെ​ഞ്ചു​റി. അ​തോ​ടെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ആ​ർ​സി​ബി എ​ട്ട് വി​ക്ക​റ്റ് ജ​യം നേ​ടി.

ഫാ​ഫ് ഡു​പ്ലെ​സി​യും (47 പ​ന്തി​ൽ 71) വി​രാ​ട് കോ​ഹ്‌ലി​യും ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​മാ​യി​രു​ന്നു ആ​ർ​സി​ബി ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. ഹൈ​ദ​രാ​ബാ​ദിന്‍റെ ഹെ​ൻ റി​ക് ക്ലാ​സ​ന്‍റെ (104) സെ​ഞ്ചു​റി അ​തോ​ടെ പാ​ഴാ​യി.


സ്കോ​ർ: ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ 186/5. ബം​ഗ​ളൂ​രു 19.2 ഓ​വ​റി​ൽ 187/2.

ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ആ​ർ​സി​ബി 4.3 ഓ​വ​റി​ൽ 28 റ​ണ്‍​സി​നി​ടെ ഹൈ​ദ​രാ​ബാ​ദി​ന്‍റെ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. എ​ന്നാ​ൽ, ഹെ​ൻ‌റി​ക് ക്ലാ​സ​ൻ സെ​ഞ്ചു​റി​യു​മാ​യി ഹൈ​ദ​രാ​ബാ​ദി​നെ ക​ര​ക​യ​റ്റി. 51 പ​ന്തി​ൽ ആ​റ് സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം 104 റ​ണ്‍​സ് ക്ലാ​സ​ൻ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.