പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍; പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി
പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍; പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി
Saturday, May 20, 2023 1:31 AM IST
ധ​ർ​മ​ശാ​ല: പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ ഐ​പി​എ​ൽ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു വി​ജ​യം. നാ​ലു വി​ക്ക​റ്റി​നാ​ണു രാ​ജ​സ്ഥാ​ന്‍റെ ജയം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 187 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി പ​റ​ഞ്ഞ രാ​ജ​സ്ഥാ​ൻ ര​ണ്ടു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ജ​യം​ക​ണ്ടു.

ജ​യ​ത്തോ​ടെ രാ​ജ​സ്ഥാ​ൻ നേ​രി​യ പ്ലേ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്തി. നി​ല​വി​ൽ രാ​ജ​സ്ഥാ​നും ബാം​ഗ്ലൂ​രി​നും 14 പോയിന്‍റ് വീ​ത​മു​ണ്ട്. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ആ​ർ​സി​ബി ആ​റു റ​ണ്‍​സി​നോ അ​തി​ൽ കൂ​ടു​ത​ലോ മാ​ർ​ജി​നി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ റോ​യ​ൽ​സ് നെ​റ്റ് റ​ണ്‍​റേ​റ്റി​ൽ മു​ന്നി​ലെ​ത്തും.


ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ൾ (36 പ​ന്തി​ൽ 50), ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ (30 പ​ന്തി​ൽ 51), ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​ർ (28 പ​ന്തി​ൽ 46) എ​ന്നി​വ​ർ രാ​ജ​സ്ഥാ​നായി തിളങ്ങി. സി​ക്സ​റ​ടി​ച്ച് ധ്രു​വ് ജൂ​റ​ലാ​ണ് രാ​ജ​സ്ഥാ​ന്‍റെ വി​ജ​യം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.