ഇന്റർ കോപ്പ
Friday, May 26, 2023 12:59 AM IST
മിലാൻ: കോപ്പ ഇറ്റാലിയ ഫുട്ബോൾ കിരീടം ഇന്റർ മിലാൻ സ്വന്തമാക്കി. ഫൈനലിൽ ഫിയൊറെന്റീനയെ 1-2നു കീഴടക്കി ഇന്റർ മിലാൻ തുടർച്ചയായ രണ്ടാം തവണയും കോപ്പ ഇറ്റാലിയൻ ചാന്പ്യന്മാരായി. അർജന്റൈൻ താരം ലൗതാരൊ മാർട്ടിനെസിന്റെ (29’, 37’) ഇരട്ടഗോളാണ് ഇന്ററിനു ജയമൊരുക്കിയത്. ഇന്ററിനായി ലൗതാരൊ മാർട്ടിനെസ് ഇതോടെ 100 ഗോൾ തികച്ചു.
09: രണ്ടാമത്
കോപ്പ ഇറ്റാലിയ ഇന്റർ മിലാൻ സ്വന്തമാക്കുന്നത് ഇത് ഒന്പതാം തവണയാണ്. കോപ്പ ഇറ്റാലിയ നേട്ടത്തിൽ ഇതോടെ എഎസ് റോമയ്ക്കൊപ്പം രണ്ടാം സ്ഥാനത്തും ഇന്റർ മിലാൻ എത്തി. 14 തവണ ചാന്പ്യന്മാരായ യുവന്റസാണ് ഒന്നാം സ്ഥാനത്ത്.