ചെൽസി കുടുങ്ങി
Monday, September 18, 2023 1:09 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ ബേൺമത്ത് ഗോൾരഹിത സമനിലയിൽ കുടുക്കി. ന്യൂകാസിൽ 1-0ന് ബ്രെന്റ്ഫോഡിനെ തോൽപ്പിച്ചു.
നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 3-1ന് വെസ്റ്റ് ഹാമിനെ കീഴടക്കി. ലീഗിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചും ജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാമത് തുടരുന്നു.