സാഫ് അണ്ടർ 19: ഇന്ത്യ x പാക് ഫൈനൽ
Friday, September 29, 2023 12:47 AM IST
കാഠ്മണ്ഡു: സാഫ് അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഇന്ത്യ. കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ആതിഥേയരായ നേപ്പാളിനെ തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യൻ വിജയം.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഇന്ത്യക്കായി സാഹിൽ ഖുർഷിദും നേപ്പാളിനായി സമീർ തമാംഗും ലക്ഷ്യംകണ്ടു. നാളെ നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.