പാക്കിസ്ഥാന് ജയം
പാക്കിസ്ഥാന് ജയം
Monday, June 17, 2024 12:37 AM IST
ഫ്ളോ​റി​ഡ: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ജ​യം. മൂ​ന്നു വി​ക്ക​റ്റു​ക​ൾ​ക്ക് അ​യ​ർ​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​തോ​ടെ അ​യ​ർ​ല​ൻ​ഡ് ഒ​രു ജ​യം പോ​ലും നേ​ടാ​തെ ഗ്രൂ​പ്പ് ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി.​ര​ണ്ടു ക​ളി തോ​റ്റ പാ​ക്കി​സ്ഥാ​ന് സൂ​പ്പ​ർ എ​ട്ട് കാ​ണാ​തെ പു​റ​ത്താ​യി. സ്കോ​ർ: അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 106.പാ​ക്കി​സ്ഥാ​ൻ 18.5 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 111.

ടോ​സ് നേ​ടി​യ അ​യ​ർ​ല​ൻ​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​വ​ർ​പ്ലേ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ അ​യ​ർ​ല​ൻ​ഡി​നു 32 റ​ണ്‍​സി​ന് അ​ഞ്ചു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. 31 റ​ണ്‍​സ് നേ​ടി​യ ഗാ​ര​ത് ഡെ​ലേ​നി​യാ​ണ് ടോ​പ് സ്കോ​റ​ർ. ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​യും ഇ​മാ​ദ് വ​സീ​മും മൂ​ന്നു വി​ക്ക​റ്റ് വീ​ത​വും മു​ഹ​മ്മ​ദ് അ​മീ​ർ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.


മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മി​ക​ച്ച ബൗ​ളിം​ഗി​ലൂ​ടെ പാ​ക്കി​സ്ഥാ​ന വി​റ​പ്പി​ക്കാ​ൻ അ​യ​ർ​ല​ൻ​ഡി​നാ​യി. 32 റ​ൺ‌​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ബാ​ബ​ർ അ​സാ​മാ​ണ് ടോ​പ് സ്കോ​റ​ർ. ബാ​റി മാ​ക് കാ​ർ​ത്തി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.