ഫോർമാറ്റ് സ്വിസ് ഫോർമാറ്റിലാണ് ചെസ് ഒളിന്പ്യാഡ് മത്സരങ്ങൾ. ഒരു ദിവസം ഒരു റൗണ്ട് എന്ന നിലയിൽ 11 റൗണ്ട് മത്സരങ്ങൾ അരങ്ങേറും. ക്ലാസിക്കൽ ടൈം കണ്ട്രോളാണ്. ആറു റൗണ്ടിനുശേഷം ഒരുദിവസം വിശ്രമം ഉണ്ട്.
ക്യാപ്റ്റൻ, ടീം അഞ്ച് അംഗ ടീമാണ് ഓപ്പണ്‍, വനിതാ വിഭാഗങ്ങളിൽ ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്നത്. ക്യാപ്റ്റന്മാർ റിസർവ് താരങ്ങളോ കളിക്കാരിൽ ഒരാളോ ആകാം. ഇന്ത്യയുടെ ഓപ്പണ്‍ വിഭാഗം ക്യാപ്റ്റൻ ശ്രീനാഥ് നാരായണനും വനിതാ വിഭാഗത്തിൽ അഭിജിത് കുന്റെയുമാണ്.
ഇന്ത്യൻ ടീം ഓപ്പണ്‍: ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ)
അർജുൻ എറിഗൈസി (2778), ഡി. ഗുകേഷ് (2763), ആർ. പ്രജ്ഞാനന്ദ (2757), വിദിത് ഗുജറാത്തി (2720), പെന്തല ഹരികൃഷ്ണ (2695).
വനിത: അഭിജിത് കുന്റെ (ക്യാപ്റ്റൻ)
ഹരിക ദ്രോണവല്ലി (2491), ആർ. വൈശാലി (2488), ദിവ്യ ദേശ്മുഖ് (2464), വന്തിക അഗർവാൾ (2390), ടാനിയ സച്ച്ദേവ് (2386).
കുട്ടിക്കളിയല്ല! ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻസ്മാസ്റ്ററായ തുർക്കിയുടെ പതിമൂന്നുകാരൻ യാഗിസ് കാൻ എർഡോഗ്മസ്, ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഒന്‍പതു വയസുകാരി ബോധന ശിവാനന്ദൻ, 45-ാം ചെസ് ഒളിന്പ്യാഡിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായ ഗ്രനാഡയുടെ ഏഴു വയസുകാരൻ ജാവോണ് ഡി ജയിംസ് എന്നിവരും ബുഡാപെസ്റ്റിൽ പോരാട്ട രംഗത്തുണ്ട്.
പോൾഗാർ സിസ്റ്റേഴ്സ് ലോകംകണ്ട ഏറ്റവും മികച്ച വനിതാ ചെസ് താരമായ ജൂഡിറ്റ് പോൾഗാറിന്റെയും സഹോദരിമാരുടെയും നാടാണ് ഹംഗറിയിലെ ബുഡാപെസ്റ്റ്. പോൾഗാർ സിസ്റ്റേഴ്സിന്റെ നാട്ടിലാണ് 45-ാം ചെസ് ഒളിന്പ്യാഡ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.