ലെവനെ തോൽപ്പിച്ച് റോണോ
Monday, October 14, 2024 3:10 AM IST
വാഴ്സൊ: യുവേഫ നേഷൻസ് ഫുട്ബോളിൽ സൂപ്പർ താരങ്ങളായ റോബർട്ട് ലെവൻഡോവ്സ്കിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ പോരാടിയപ്പോൾ അവസാന ചിരി പറങ്കി ക്യാപ്റ്റന്.
റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ 3-1നു ലെവന്റെ പോളണ്ടിനെ കീഴടക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ 2-1നു സ്കോട്ലൻഡിനെ തോൽപ്പിച്ചു.
ഗ്രൂപ്പ് നാലിൽ സ്പെയിൻ 1-0നു ഡെന്മാർക്കിനെ കീഴടക്കി. മറ്റൊരു മത്സരത്തിൽ സെർബിയ 2-0നു സ്വിറ്റ്സർലൻഡിനെ കീഴടക്കി.