സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു
Wednesday, January 3, 2018 1:19 PM IST
കൊച്ചി: വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. പത്ത് ദിവസത്തേക്ക് കൂടി സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞു. ഹൈക്കോടതി
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

സുരേഷ് ഗോപിയുടെ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു. വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ സംസ്ഥാന സർക്കാരിനെ ക​ബ​ളി​പ്പി​ച്ച് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്‍റെ ഒൗഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ ​പു​തു​ച്ചേ​രി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന വാ​ട​ക ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2014-ൽ ​ആ​ഡം​ബ​ര വാ​ഹ​നം സുരേഷ് ഗോപി അവിടെ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...