ഖനി തൊഴിലാളികളുടെ തടവിലായിരുന്ന ബൊളീവിയൻ ആഭ്യന്തര സഹമന്ത്രി കൊല്ലപ്പെട്ടു
Thursday, August 25, 2016 10:33 PM IST
ലാ പാസ: ഖനി തൊഴിലാളികൾ തട്ടിക്കൊണ്ടു പോയ ബൊളീവിയൻ ആഭ്യന്തര സഹമന്ത്രി റൊഡോൾഫോ ഇയ്യാനെസ് കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് റൊഡോൾഫോ ഇയ്യാനെസ് ക്രൂരമായി വധിക്കപ്പെട്ടതായി മന്ത്രി കാർലോസ് റൊമേറോയാണ് അറിയിച്ചത്.

ഇയ്യാനെസ് സമരക്കാരുമായി സംസാരിക്കാൻ വ്യാഴാഴ്ച രാവിലെ പുറപ്പെട്ടതായിരുന്നു. തലസ്‌ഥാന നഗരമായ ലാ പാസയിൽനിന്നും 160 കിലോമീറ്റർ അകലെയുള്ള പൻഡുറൊയിലായിരുന്നു സമരക്കാരെ കാണാൻ ചെന്നത്. എന്നാൽ, സമരക്കാർ ഇയ്യാനെസിനെ തട്ടിക്കൊണ്ടുപോയി തടവിൽ ആക്കുകയായിരുന്നു. ഇയ്യാനെയുടെ മൃതദേഹം തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ ഇപ്പോൾ.

ഖനന നിയമങ്ങൾ മാറ്റണമെന്ന ആവശ്യവുമായാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. കഴിഞ്ഞ ആഴ്ച ഇവർ ഹൈവെ തടഞ്ഞതോടെ സമരം അക്രമാസക്‌തമായിരുന്നു. പോലീസ് വെടിവയ്പ്പിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. 17 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.