മ​ലി​നീ​ക​ര​ണം: പ്ര​ഭാ​ത സ​വാ​രി​ക്കു പോ​കാ​നാ​വു​ന്നി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ജ​ഡ്ജി
Tuesday, November 13, 2018 8:52 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ രൂ​ക്ഷ​മാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു സു​പ്രീം കോ​ട​തി. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം ത​ക​രാ​റി​ലാ​ണെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര, രൂ​ക്ഷ​മാ​യ മ​ലി​നീ​ക​ര​ണം മൂ​ലം ത​നി​ക്കു പ്ര​ഭാ​ത സ​വാ​രി​ക്കു പോ​കാ​നാ​വു​ന്നി​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ൽ ഇ​പ്പോ​ൾ എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​ത്? മാ​ര​ക​മാ​യ മ​ലി​നീ​ക​ര​ണം. ആ​ളു​ക​ൾ​ക്കു വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​വു​ന്നി​ല്ല. ഞാ​ൻ അ​തി​രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി ന​ട​ത്തി​യി​രു​ന്ന​താ​ണ്. ഇ​പ്പോ​ൾ മ​ലി​നീ​ക​ര​ണം കാ​ര​ണം അ​തി​നു ക​ഴി​യു​ന്നി​ല്ല- ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​ള​രെ മോ​ശം എ​ന്ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് അ​തീ​വ ഗു​രു​ത​രം എ​ന്ന​തി​ലേ​ക്ക് ഉ​യ​ർ​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര ഈ ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഇ​തേ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ പ്ര​കൃ​തി​വാ​ത​കം ഉ​പ​യോ​ഗി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​ഥോ​റി​റ്റി (ഇ​പി​സി​എ) അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കു ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.