സ്പാ​നി​ഷ് താ​രം സെ​ർ​ജി​യോ സി​ഡോ​ൻ​ച ബ്ലാ​സ്റ്റേ​ഴ്സി​ൽ
Wednesday, June 12, 2019 9:05 PM IST
കൊ​ച്ചി: സ്പാ​നി​ഷ് താ​രം സെ​ർ​ജി​യോ സി​ഡോ​ൻ​ച​യു​മാ​യി ക​രാ​റൊ​പ്പി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​നെ അ​വ​സാ​ന നാ​ലി​ലെ​ത്തി​ച്ച എ​ൽ​ക്കോ ഷ​റ്റോ​റി​യെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ ടീം ​സ്വ​ന്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വി​ദേ​ശ​താ​ര​മാ​ണ് സി​ഡോ​ൻ​ച.

മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​രം മൂ​ന്നു ഗോ​ളു​ക​ൾ നേ​ടു​ക​യു​മു​ണ്ടാ​യി. മാ​ഡ്രി​ഡി​ലെ എ​ൽ​എ​സ്കോ​റി​യ​യി​ൽ ജ​നി​ച്ച താ​രം അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ യു​വ​ടീ​മി​ൽ ക​ളി​ച്ചു വ​ള​ർ​ന്ന് അ​വ​രു​ടെ ബി ​ടീ​മി​ലും സി ​ടീ​മി​ലും അം​ഗ​മാ​യി. റ​യ​ൽ സാ​ര​ഗോ​സാ, അ​ൽ​ബാ​സെ​റ്റെ, പൊ​ൻ​ഫെ​റാ​ഡി​ന തു​ട​ങ്ങി​യ സ്പാ​നി​ഷ് ക്ല​ബു​ൾ​ക്കു​വേ​ണ്ടി​യും സി​ഡോ​ൻ​ച ക​ളി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ നൈ​ജീ​രി​യ​ൻ സ്ട്രൈ​ക്ക​ർ ബെ​ർ​ത്ത​ലോ​മി​യോ ഓ​ഗ്ബ​ച്ചെ, സ്പാ​നി​ഷ് മി​ഡ്ഫീ​ൽ​ഡ​ർ മ​രി​യോ ആ​ർ​ക്വ​സ് എ​ന്നീ താ​ര​ങ്ങ​ളെ ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ല​ത്തി​ച്ചി​രു​ന്നു. 28 കാ​ര​നാ​യ സി​ഡോ​ൻ​ച ക​ഴി​ഞ്ഞ സീ​സ​ണ്‍ ഐ​എ​സ്എ​ലി​ൽ ജം​ഷ​ഡ്പൂ​ർ എ​ഫ്സി​ക്കാ​യി ക​ളി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.