കൊ​ച്ചി​യി​ൽ സ​പ്ലൈ​കോ ഓ​ൺ​ലൈ​ൻ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് സി​എം​ഡി
Thursday, March 26, 2020 1:05 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ സ​പ്ലൈ​കോ ഓ​ൺ​ലൈ​ൻ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് സി​എം​ഡി പി.​എം അ​ലി അ​സ്ഗ​ർ പാ​ഷ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ ​സേ​വ​നം ആ​രം​ഭി​ക്കും.

സൊ​മോ​റ്റോ​യു​മാ​യി​ട്ടാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നു​ള്ള ക​രാ​റാ​യി​ട്ടു​ള്ള​ത്. പ്രാ​രം​ഭ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് സ​പ്ലൈ​കോ​യു​ടെ ആ​സ്ഥാ​ന​മാ​യ ഗാ​ന്ധി ന​ഗ​റി​നു എ​ട്ടു​കി​ലോ മീ​റ്റ​ർ പ​രി​ധി​യി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക.

തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 17 ഇ​ട​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ആ​രം​ഭി​ക്കും. ഓ​ൺ​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്താ​ൽ 40-50 മി​നി​റ്റി​ന​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ടു​ക​ളി​ൽ ല​ഭി​ക്കും. ഇ-​പെ​യ്മെ​ന്‍റാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും സി​എം​ഡി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.