സ്വ​പ്ന​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ത്ത​തു നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യം: ചെ​ന്നി​ത്ത​ല
Saturday, July 11, 2020 1:20 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​നെ​യും മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​യും സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ജോ​ലി നേ​ടി​യെ​ന്നു വ്യ​ക്ത​മാ​യ സ്വ​പ്ന​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

സ്വ​പ്ന​യ്ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​തു സം​സ്ഥാ​ന​ത്തി​ന്‍റെ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​ണ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി​ക്കു ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന് അ​നു​സ​രി​ച്ചു ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ന്നി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ മ​റ്റു മാ​ർ​ഗം സ്വീ​ക​രി​ക്കും. ത​നി​ക്കു ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഒ​ന്നു​മി​ല്ലെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ സ്വ​പ്ന പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് കേ​ര​ള പൊ​ലീ​സ് ആ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ൻ​ഐ​എ​യെ ഞ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു. റോ​യും കേ​സ് അ​ന്വേ​ഷി​ക്ക​ണം. എ​ൻ​ഐ​എ​ക്കു ഷെ​ഡ്യൂ​ൾ ചെ​യ്ത കേ​സു​ക​ൾ മാ​ത്ര​മേ അ​വ​ർ അ​ന്വേ​ഷി​ക്കൂ. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നു ച​ങ്കി​ടി​പ്പി​ല്ല. അ​തു മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ടെ​യു​ള്ള​വ​ർ​ക്കാ​ണ്. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ത​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന​തി​രേ സ​മ​രം ന​ട​ത്തു​ന്ന പ്ര​തി​പ​ക്ഷ​ത്തെ അ​പ​മാ​നി​ക്കു​ന്ന സ​മീ​പ​ന​മാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​ക​യാ​ണ് ഇ​തു​വ​രെ യു​ഡി​എ​ഫ് ചെ​യ്ത​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.