ല​ഡാ​ക്ക് സം​ഘ​ർ​ഷം: നാ​ലാം​ഘ​ട്ട സൈ​നി​ക​ത​ല ച​ർ​ച്ച ചൊ​വ്വാ​ഴ്ച
Tuesday, July 14, 2020 7:32 AM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നാ​ലാം​ഘ​ട്ട സൈ​നി​ക​ത​ല ച​ർ​ച്ച ചൊ​വ്വാ​ഴ്ച ന​ട​ക്കും.

യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഇ​രു​വി​ഭാ​ഗ​ത്തെ​യും സേ​ന​ക​ൾ പി​ന്മാ​റി​യ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​ത്തെ കോ​ർ ക​മാ​ൻ​ഡ​ർ ത​ല കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്ന എ​ല്ലാ മേ​ഖ​ല​ക​ളി​ലും സൈ​നി​ക​രു​ടെ എ​ണ്ണം കു​റ​യ്ക്ക​ണം എ​ന്ന​താ​യി​രി​ക്കും നാ​ലാം ഘ​ട്ട ച​ർ​ച്ച​യു​ടെ അ​ജ​ൻ​ഡ. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്ന സേ​നാ താ​വ​ള​ങ്ങ​ളി​ൽ ആ​യു​ധ ബ​ലം കു​റ​യ്ക്ക​ണ​മെ​ന്ന​തും ച​ർ​ച്ച ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.