ഇ ​ബു​ൾ ജെ​റ്റ് കാ​ര​വാ​ൻ "നെ​പ്പോ​ളി​യ​ന്' പൂ​ട്ടു​വീ​ണു; ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി എം​വി​ഡി
ഇ ​ബു​ൾ ജെ​റ്റ് കാ​ര​വാ​ൻ "നെ​പ്പോ​ളി​യ​ന്' പൂ​ട്ടു​വീ​ണു; ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി എം​വി​ഡി
Friday, September 10, 2021 6:06 PM IST
ക​ണ്ണൂ​ർ: യു​ട്യൂ​ബ് വ്ലോ​ഗ​ർ​മാ​രാ​യ ഇ-​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യ രൂ​പ​മാ​റ്റം വ​രു​ത്തി​യ ടെം​പോ ട്രാ​വ​ല​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​നാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നു​ള്ളി​ൽ വാ​ഹ​ന​ത്തി​ലെ അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ മാ​റ്റി ആ​ർ​സി ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തു​പോ​ലെ ഹാ​ജ​റാ​ക്കി പി​ഴ അ​ട​ച്ചാ​ൽ വാ​ഹ​നം റ​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കി ന​ൽ​കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

വ്ലോ​ഗ​ർ​മാ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ റ​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ആ​ർ​സി ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് എം​വി​ഡി​യു​ടെ ന​ട​പ​ടി. വാ​ഹ​നം അ​തി​ന്‍റെ യ​ഥാ​ര്‍​ഥ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്‍​പി​ല്‍ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ഇ ​ബു​ൾ ജെ​റ്റി​നെ​തി​രാ​യ കേ​സി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നേ​ര​ത്തേ ത​ല​ശ്ശേ​രി എ​സി​ജെ​എം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. വാ​ഹ​ന ഉ​ട​മ​ക​ളാ​യ എ​ബി​നും ലി​ബി​നും 42,400 രൂ​പ പി​ഴ ഒ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. 1988ലെ ​മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് നി​യ​മ​വും, കേ​ര​ള മോ​ട്ട​ർ നി​കു​തി നി​യ​മ​വും ലം​ഘി​ച്ചെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ക​ണ്ണൂ​ർ ആ​ർ​ടി​ഓ​ഫീ​സി​ൽ എ​ത്തി ബ​ഹ​ളം വ​യ്ക്കു​ക​യും , പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം നി​ൽ​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഈ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ലാ​യ​ത്. റി​മാ​ൻ​ഡി​ലാ​യ​തി​ന്‍റെ പി​റ്റേ ദി​വ​സം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​വ​ർ‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.