അ​മ്മ​യ്ക്കൊ​പ്പം ഉ​റ​ങ്ങി​യ ബാ​ലി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല്ലി​ക്കൊ​ന്നു
Saturday, December 9, 2017 11:15 PM IST
ഹി​സാ​ർ: അ​ഞ്ചു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല്ലി​ക്കൊ​ന്നു. ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ലാ​ണ് ദാ​രു​ണ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വൈ​കി​ട്ട് ഒ​ന്പ​തോ​ടെ അ​മ്മ​യ്ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യാ​ണു പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. രാ​വി​ലെ കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു അ​മ്മ അ​യ​ൽ​വാ​സി​ക​ളോ​ടു തി​ര​ക്കി. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​റ​ക് ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​യ്ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞി​ന്‍റെ ബ​ന്ധു പ​റ​ഞ്ഞു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം പോ​ലീ​സ് മാ​ന​ഭം​ഗം സ്ഥി​രീ​ക​രി​ച്ചു. കു​റ്റ​ക്കാ​ര​നെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ഹി​സാ​ർ ഡി​എ​സ്പി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...