ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു, ആ​രോ​രു​മ​റി​യാ​തെ; ഏഴു മാ​സ​ത്തി​നി​ടെ വ​ർ​ധി​ച്ച​ത് ഒ​മ്പ​തു രൂ​പ
Sunday, January 21, 2018 1:08 PM IST
തി​രു​വ​ന​ന്ത​പു​രം: ദി​വ​സം തോ​റും ഇ​ന്ധ​ന​വി​ല നി​ശ്ച​യി​ക്കാ​ൻ പെ​ട്രോ​ൾ ക​മ്പ​നി​ക​ളെ അ​നു​വ​ദി​ച്ച​തി​നു ശേ​ഷം ഇ​ന്ധ​ന​വി​ല റോ​ക്ക​റ്റു​വേ​ഗ​ത്തി​ൽ മു​ക​ളി​ലേ​ക്കു പാ​യു​ന്നു. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ഏ​ഴു രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല വ​ർ​ധി​ച്ച​ത്. ഒ​രു രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യാ​ൽ​പോ​ലും തെ​രു​വി​ൽ ഇ​റ​ങ്ങു​ന്ന ജ​ന​ത്തെ ഇ​ഞ്ചി​ഞ്ചാ​യി കൊ​ന്ന് ഇ​ന്ധ​ന വി​ല കു​തി​ക്കു​ക​യാ​ണ്. ദി​നേ​നെ ഇ​ന്ധ​ന​വി​ല നി​ശ്ച​യി​ക്കാ​ൻ തു​ട​ങ്ങി​യ ജൂ​ണ്‍ 16ന് ​പെ​ട്രോ​ളി​ന് 68.53 രൂ​പ​യും ഡീ​സ​ലി​ന് 58.70 രൂ​പ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ത്തെ ​പെ​ട്രോ​ളി​ന്‍റെ വി​ല 75.96 രൂ​പ​യും ഡീ​സ​ലി​ന്‍റേ​ത് 68.21 രൂ​പ​യു​മാ​ണ്.

ദി​നേ​നെ ഇ​ന്ധ​ന​വി​ല നി​ശ്ച​യി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു ശേ​ഷം ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​ല​യി​ൽ തു​ട​ർ​ച്ച​യാ​യി കു​റ​വ് വ​രു​ത്തി​യി​രു​ന്നു. ദി​നേ​നെ ഇ​ന്ധ​ന​വി​ല നി​ശ്ച​യി​ക്ക​ൽ മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്നു​ള്ള തോ​ന്ന​ൽ പൊ​തു​ജ​ന​ത്തി​ൽ സൃ​ഷ്ടി​ക്കാ​ൻ ഇ​തോ​ടെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ക​ഴി​ഞ്ഞു. പു​തി​യ രീ​തി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ വി​ല​ക്കു​റ​വി​ന്‍റെ നേ​ട്ടം അ​താ​ത് ദി​വ​സം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കി​ട്ടു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ എ​ണ്ണ വി​ല മു​ക​ളി​ലേ​ക്കു കു​തി​ക്കാ​ൻ ആ​രം​ഭി​ച്ചു.



ക​ഴി​ഞ്ഞ ഏഴു​മാ​സ​ത്തെ ക​ണ​ക്കെ​ടു​ത്താ​ൽ പെ​ട്രോ​ളി​ന് 9.03 രൂ​പ​യു​ടെ​യും ഡീ​സ​ലി​നു 9.93 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ജ​നു​വ​രി​യി​ൽ ഇ​തു​വ​രെ പെ​ട്രോ​ളി​ന് 2.19 രൂ​പ​യു​ടെ​യും ഡീ​സ​ലി​നു 2.72 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​നി​യും വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ഡീ​സ​ലി​ന്‍റെ വി​ല പെ​ട്രോ​ളി​നൊ​പ്പ​മോ അ​തി​നും മു​ക​ളി​ലേ​ക്കോ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. 54 ശ​ത​മാ​നം നി​കു​തി​യാ​ണ് കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ത്തി​നു​മാ​യി പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത്. നി​കു​തി കു​റ​യ്ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​കൾ ​തയാ​റാ​വു​ന്നി​ല്ല. ഇ​ന്ധ​ന നി​കു​തി സം​സ്ഥാ​നം കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ക​ഴി​ഞ്ഞ ദി​വ​സ​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...