സിറിയയിൽ റോക്കറ്റ്-പീരങ്കി ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെട്ടു
Wednesday, March 21, 2018 2:16 AM IST
ഡമാസ്കസ്: സിറിയയിൽ റോക്കറ്റ്-പീരങ്കി ആക്രമണങ്ങളിൽപ്പെട്ട് 35 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർ‌ട്ട്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ കഷ്കൗൾ മാർക്കറ്റിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഡമാസ്കസിന്‍റെ വിവിധ ഭാഗങ്ങളിലാണ് പീരങ്കി ആക്രമണമുണ്ടായത്. നാല് പേരാണ് പീരങ്കി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കിഴക്കൻഗുട്ടായിൽ പിടിമുറുക്കാൻ സൈന്യം ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...