ക​ന​യ്യ​കു​മാ​റി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​ർ​ക്ക് ബജ്‌രം​ഗ്ദ​ൾ ആ​ക്ര​മ​ണം
Tuesday, October 16, 2018 11:46 PM IST
പാ​റ്റ്ന: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ക​ന​യ്യ​കു​മാ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​നു നേ​ർ​ക്ക് ബി​ഹാ​റി​ൽ ആ​ക്ര​മ​ണം. ബേ​ഗു​സ​രാ​യ് ജി​ല്ല​യി​ലെ ദ​ഹി​യ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബജ്‌രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ന​യ്യ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ക​ന​യ്യ​യു​ടെ സം​ഘ​ത്തി​ലെ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

പാ​റ്റ്ന എ​യിം​സി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നു ക​ഴി​ഞ്ഞ ദി​വ​സം ക​ന​യ്യ​കു​മാ​റി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബേ​ഗു​സ​രാ​യ് മ​ണ്ഡ​ല​ത്തി​ൽ ക​ന​യ്യ​കു​മാ​ർ കോ​ണ്‍​ഗ്ര​സ്-​ആ​ർ​ജെ​ഡി ക​ക്ഷി​ക​ൾ നേ​തൃ​ത്വം ന​ല്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. സി​പി​ഐ​ക്ക് സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണു ബ​ഗു​സ​രാ​യ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.