ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സു​പ്രീം​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക നി​ര​യി​ൽ മാ​റ്റം വ​രു​ത്തു​ന്നു
Thursday, November 8, 2018 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ധി​യി​ലെ അ​പ്പീ​ൽ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി 13നു ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക നി​ര​യി​ൽ മാ​റ്റം വ​രു​ത്തു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സു​പ്രീം​കോ​ട​തി​യി​ലെ സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍​സ​ലാ​യ (അ​ഡ്വ​ക്ക​റ്റ്സ് ഓ​ണ്‍ റി​ക്കാ​ർ​ഡ്സ്) ബീ​നാ മാ​ധ​വ​നെ മാ​റ്റി പ​ക​രം പി.​എ​സ്. സു​ധീ​റി​നെ നി​യ​മി​ക്കാ​നാ​ണു ധാ​ര​ണ.

ഇ​തു കൂ​ടാ​തെ ദേ​വ​സ്വം ബോ​ർ​ഡി​നു വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യാ​യി അ​രി​യാ​മ്മ സു​ന്ദ​ര​ത്തെ നി​യ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി. നി​ല​വി​ൽ ബോ​ർ​ഡി​നു വേ​ണ്ടി മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി​യാ​യി​രു​ന്നു ഹാ​ജ​രാ​യി​രു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു ധാ​ര​ണ. ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യേ​ക്കും.

സു​പ്രീം​കോ​ട​തി​യി​ലെ സ്റ്റാ​ന്‍റിം​ഗ് കോ​ണ്‍​സ​ലു​ക​ളാ​യി ബീ​നാ മാ​ധ​വ​നും ര​ഘു​വു​മാ​യി​രു​ന്നു ഹാ​ജ​രാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ബോ​ർ​ഡാ​ണ് ഇ​രു​വ​രേ​യും നി​യ​മി​ച്ചി​രു​ന്ന​ത്. പു​തി​യ ബോ​ർ​ഡ് വ​ന്ന ശേ​ഷം മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല. ശ​ബ​രി​മ​ല വീ​ണ്ടും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു തി​ടു​ക്ക​ത്തി​ലു​ള്ള മാ​റ്റം. നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യി​ലെ സ്റ്റാ​ന്‍​ഡിം​ഗ് കോ​ണ്‍​സ​ലു​ക​ളെ മാ​റ്റി നി​യ​മി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.