ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും വാ​ഹ​ന പാ​സും ക​ര്‍​ശ​ന​മാ​ക്കി
Friday, November 9, 2018 6:20 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി. ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി അ​വ​ര​വ​രു​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന പാ​സു​മാ​യി വേ​ണം യാ​ത്ര പു​റ​പ്പെ​ടേ​ണ്ട​ത്.

പാ​സ് കാ​ണ​ത്ത​ക്ക​വി​ധം മു​ന്‍ ഗ്ലാ​സി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. പാ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​ല​യ്ക്ക​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും പാ​സ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​ക​ളി​ലും മ​റ്റും ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​രും ക​രാ​ര്‍ ജോ​ലി​ക്കാ​രും അ​വ​ര​വ​രു​ടെ പേ​ര്, വി​ലാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ, സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു​മു​ള്ള ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, ഹെ​ല്‍​ത്ത് കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കേ​ണ്ട​തും അ​വി​ടെ നി​ന്നും നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഈ ​മാ​സം 13ന് ​മു​മ്പ് കൈ​പ്പ​റ്റേ​ണ്ട​തു​മാ​ണ്. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശ​മി​ല്ലാ​ത്ത​വ​രെ ജോ​ലി​യി​ല്‍ തു​ട​രു​വാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.