ട്രംപ് - കിം രണ്ടാം ഉച്ചകോടി പുതുവർഷത്തിൽ
Friday, November 16, 2018 7:53 AM IST
സിംഗപ്പുർ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ത​മ്മി​ലുള്ള ര​ണ്ടാ​മ​ത്​ കൂ​ടി​ക്കാ​ഴ്​​ച അ​ടു​ത്ത വ​ർ​ഷം തുടക്കത്തിൽ നടത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് അറിയിച്ചു. അതേസമയം കൂടിക്കാഴ്ചയ്ക്കുള്ള വേദിയും സമയവും നിശ്ചയിച്ചിട്ടില്ല.

യുഎസിന്‍റെ സാമ്പത്തിക ഉപരോധം നീക്കിയില്ലെങ്കിൽ അണുവായുധ ശേഷി വർധിപ്പിക്കുന്ന നയത്തിലേക്കു തിരിച്ചുപോകുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മൈക്ക് പെൻസ് കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് ട്രംപും കിമ്മും തമ്മിൽ ആദ്യവട്ട കൂടിക്കാഴ്ച നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.