കു​വൈ​ത്തി​ൽ മ​ഴ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി മ​ല​യാ​ളി തീ​ർ​ഥാ​ട​ക സം​ഘം
Friday, November 16, 2018 11:36 AM IST
കു​വൈ​ത്ത് സി​റ്റി: വി​ശു​ദ്ധ​നാ​ടു​ക​ളി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് ശേ​ഷം കേരളത്തിലേക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 35 അം​ഗ മ​ല​യാ​ളി സം​ഘം കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. ക​ന​ത്ത മ​ഴ​യി​ൽ റ​ൺ‌​വേ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ തു​റ​ന്നെ​ങ്കി​ലും വി​മാ​ന​ത്താ​വ​ളം കു​വൈ​ത്ത് എ​യ​ർ​വെ​യ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ങ്ങ​ൾ പ​ല​തും യാ​ത്ര റീ-​ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ കു​വൈ​ത്തി​ൽ എ​ത്തി​യ സം​ഘ​ത്തി​ന്‍റെ തു​ട​ർ​വി​മാ​നം മ​ഴ​മൂ​ലം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഹോ​ട്ട​ലി​ൽ ത​ങ്ങി​യ ഇ​വ​ർ അ​ഞ്ച് മ​ണി​ക്കൂ​റി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും തു​ട​ർ​യാ​ത്ര ന​ട​ത്താ​നാ​യി​ല്ല. വി​മാ​ന​ത്താ​വ​ളം തു​റ​ന്നെ​ങ്കി​ലും വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ പ​ല​തും മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണു പു​ന​രാ​രം​ഭി​ച്ച​ത്. ചി​ല വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും മ​റ്റു ചി​ല​ത് വ​ഴി​തി​രി​ച്ച് വി​ടു​ക​യും ചെ​യ്തു.

തു​ട​ർ​യാ​ത്ര മു​ട​ങ്ങി​യ​തോ​ടെ മാ​റി​യു​ടു​ക്കാ​ൻ വ​സ്ത്രം പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് 15 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​മെ​ന്ന് റി​ട്ട എ​ഡി​പി​ഐ പി.​എ​സ്. മാ​ത്യു പ​റ​ഞ്ഞു. പ്രാ​യ​മാ​യ നി​ര​വ​ധി പേ​ർ സം​ഘ​ത്തി​ലു​ണ്ട്. അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ വി​മാ​ന​ത്തി​ലെ ബ​ഗേ​ജി​ന​ക​ത്ത് ആ​യ​തി​നാ​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ടു​ന്നു​ണ്ട്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു​വി​ധ സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് സം​ഘം പ​റ​ഞ്ഞു.

ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ഫാ.​ഷാ​ജി തു​മ്പേ​ച്ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​ശു​ദ്ധ​നാ​ട് സ​ന്ദ​ർ​ശി​ക്കാ​നാ​യി പു​റ​പ്പെ​ട്ട​ത്. ഗ്രാ​ൻ ഹോ​ളി​ഡേ​യ്സ് ആ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.