നിർത്തിയിട്ടിരുന്ന ലോ​റി​യി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു
Sunday, November 18, 2018 12:16 PM IST
ബം​ഗ​ളൂ​രു: നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേക്ക് അം​ബു​ല​ൻ​സ് ഇ​ടി​ച്ചുകയറി നാ​ലു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു ഹൊ​സൂ​ർ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തൃ​ച്ചി​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കു രോ​ഗി​യു​മാ​യി വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹൂ​ബ്ലി​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മും​ബൈ​യി​ൽ​നി​ന്നു​ള്ള ആ​റ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.