സിഡ്നിയിൽ ഓസീസിന് മികച്ച സ്കോർ
Saturday, January 12, 2019 12:04 PM IST
സിഡ്നി: ഏകിദന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് 50 ഓവറിൽ അഞ്ച് വിക്കറ്റിന് 288 റണ്‍സ് നേടി.

പീറ്റർ ഹാൻഡ്സ്കോം (73), ഉസ്മാൻ കവാജ (59), ഷോണ്‍ മാർഷ് (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസീസിന് തുണയായത്. അവസാന ഓവറുകളിൽ പൊരുതിയ മാർക്കസ് സ്റ്റോയിനസ് 43 പന്തിൽ 47 റണ്‍സോടെ പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിനെ (ആറ്) വേഗത്തിൽ നഷ്ടമായെങ്കിലും ഓസീസ് പതറിയില്ല. 24 റണ്‍സ് നേടിയ അലക്സ് കാറിയെ കുൽദീപ് മടക്കിയ ശേഷം ഒത്തുകൂടിയ ഷോണ്‍ മാർഷ്-കവാജ സഖ്യമാണ് ഓസീസിനെ സുരക്ഷിത നിലയിൽ എത്തിച്ചത്. മൂന്നാം വിക്കറ്റിൽ സഖ്യം 92 റണ്‍സ് നേടി. നാലാം വിക്കറ്റിൽ മാർഷ്-ഹാൻഡ്സ്കോം സഖ്യം 53 റണ്‍സ് കുറിച്ചതും ഓസീസിന് തുണയായി.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാറും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതം നേടി. ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. ഇന്ത്യയുടെ അലക്ഷ്യമായ ഫീൽഡിഗും ബൗളിംഗും ഓസീസിന് കൂടുതൽ സഹായകമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.