ഡ​ൽ​ഹി​യി​ൽ ആ​ഡം​ബ​ര കാ​റു​ക​ൾ ക​വ​ർ​ന്നു; പോ​ലീ​സി​ന് റി​പ്പ​ബ്ളി​ക് ദി​ന ആ​ശ​ങ്ക
Sunday, January 20, 2019 9:51 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​ഹ​ന വ​ർ​ക്ക് ഷോ​പ്പി​ൽ​നി​ന്ന് അ​ഞ്ച് ആ​ഡം​ബ​ര കാ​റു​ക​ൾ മോ​ഷ​ണം പോ​യി. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ന​ൻ​ഗ്ലോ​യി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ഉൗ​ർ​ജി​ത അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

റി​പ്പ​ബ്ളി​ക് ദി​ന​ത്തി​നു ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത് എ​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ​യും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ​യും ച​ങ്കി​ടി​പ്പ് കൂ​ട്ടു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി.

ഫോ​ക്സ്വാ​ഗ​ൻ പോ​ളോ, ഹോ​ണ്ട അ​മേ​സ്, ഫോ​ർ​ഡ് ഗൂ​ർ​ഖ, ഫോ​ർ​ഡ് എ​ക്കോ സ്പോ​ർ​ട്, മി​സ്തു​ബ​ഷി പ​ജേ​റോ എ​ന്നീ വാ​ഹ​ന​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു​പേ​ർ എ​ത്തി വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തു തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞു.

ആ​റു വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് സ്ഥാ​പ​ന ഉ​ട​മ പ്ര​വീ​ണ്‍ കു​മാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം രാ​വി​ലെ ക​ട തു​റ​ക്കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ​ണം പോ​യ ഒ​രു വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.