ശ​ബ​രി​മ​ല ശു​ദ്ധി​ക​ല​ശം അ​യി​ത്തം; ത​ന്ത്രി​ക്ക് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്
Sunday, January 20, 2019 11:59 AM IST
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ൽ ര​ണ്ട് യു​വ​തി​ക​ൾ ക​യ​റി​യ​തി​നു പി​ന്നാ​ലെ ന​ട​യ​ട​ച്ചു ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യ​തി​നു ത​ന്ത്രി​ക്കു സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്.

ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ച്ച യു​വ​തി​ക​ളി​ൽ ഒ​രാ​ൾ ദ​ളി​ത് ആ​യ​തു​കൊ​ണ്ടു ത​ന്ത്രി ന​ട​ത്തി​യ ശു​ദ്ധി​ക്രി​യ അ​യി​ത്താ​ചാ​രം ആ​യി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. അ​തി​നാ​ലാ​ണു കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം എ​സ്. അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ഈ ​മാ​സം 17-ന് ​ഹി​യ​റിം​ഗി​നാ​യി ഹാ​ജ​രാ​വാ​ൻ ത​ന്ത്രി​ക്കു നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഈ ​ദി​വ​സം ക​മ്മീ​ഷ​ൻ മു​ന്പാ​കെ ഹാ​ജ​രാ​വാ​ത്ത​തു​കൊ​ണ്ടു തു​ട​ർ​ന​ട​പ​ടി എ​ന്ന നി​ല​യ്ക്കാ​ണ് ത​ന്ത്രി​ക്ക് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഒ​രു ത​ന്ത്രി​യും ഈ ​നാ​ട്ടി​ലെ ഭ​ര​ണ​ഘ​ട​ന​യ്ക്കും നി​യ​മ വ്യ​വ​സ്ഥ​യ്ക്കും അ​തീ​ത​ന​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യ്ക്ക് മു​ക​ളി​ൽ പ​റ​ക്കാ​ൻ സ​വ​ർ​ണാ​ധി​പ​ത്യ​ത്തെ അ​നു​വ​ദി​ച്ചു​കൂ​ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​യി​ത്താ​ചാ​ര​വും ജാ​ത്യാ​ചാ​ര​വും ശ​ക്തി​യു​ക്തം എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ജ​യ​കു​മാ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യ ത​ന്ത്രി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ന്നി​ധാ​ന​ത്ത് പ്ര​വേ​ശി​ച്ച ബി​ന്ദു​വും ക​ന​ക ദു​ർ​ഗ​യും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നാ​യി സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.