വ​നി​താ മ​തി​ലാ​ണോ അ​യ്യ​പ്പ​ജ്യോ​തി​യാ​ണോ വ​ലു​തെ​ന്ന് വി​ശ്വാ​സി​ക​ൾ തെ​ളി​യി​ക്ക​ണം: ടി.​പി.​സെ​ൻ​കു​മാ​ർ
Sunday, January 20, 2019 10:39 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലാ​ണോ അ​യ്യ​പ്പ​ജ്യോ​തി​യാ​ണോ വ​ലു​തെ​ന്ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ശ്വാ​സി​ക​ൾ തെ​ളി​യി​ക്ക​ണ​മെ​ന്ന് മു​ൻ ഡി​ജി​പി ടി.​പി സെ​ൻ​കു​മാ​ർ. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​നാ​ത​ന ധ​ർ​മ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ടു ചെ​യ്യ​ണം. സ​നാ​ത​ന ധ​ര്‍​മ്മം സം​ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്നും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ഷേ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ല. ശ​ബ​രി​മ​ല ഒ​രു തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​ണ്. ആ​ചാ​ര​മ​നു​ഷ്ഠി​ച്ച വി​ശ്വാ​സി​ക​ളാ​യ ഒ​രു സ്ത്രീ ​പോ​ലും അ​വി​ടെ വ​ന്നി​ല്ല. വി​ശ്വാ​സ​മി​ല്ലാ​ത്ത ഏ​താ​നും സ്ത്രീ ​രൂ​പ​ങ്ങ​ളെ അ​വി​ടെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​തെ​ന്നും സം​ഘ​ട​ന​യു​ടെ ഉ​പാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ സെ​ൻ​കു​മാ​ർ വി​മ​ർ​ശി​ച്ചു.

പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തു ന​ട​ന്ന അ​യ്യ​പ്പ​ഭ​ക്ത​സം​ഗ​മ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ള​യ​ത്തു നി​ന്നും നാ​മ​ജ​പ യാ​ത്ര​യാ​യാ​ണ് ഇ​വ​ർ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.