ഹെ​ലി​കോ​പ്റ്റ​ർ നി​ല​ത്തി​റ​ക്കാ​ൻ സ്വ​ന്ത​മാ​യി ഇ​ടം ക​ണ്ടെ​ത്തി അ​മി​ത് ഷാ
Monday, January 21, 2019 10:23 PM IST
ന്യൂ​ഡ​ൽ​ഹി: മാ​ല്‍​ഡ​യി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​കോ​പ്റ്റ​ർ ഇ​റ​ക്കാ​ൻ സ്വ​കാ​ര്യ ഇ​ടം ക​ണ്ടെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ബം​ഗാ​ളി​ലെ ഗോ​ൾ​ഡ​ൻ​പാ​ർ​ക്ക് ഹോ​ട്ട​ൽ ആ​ൻ​ഡ് റി​സോ​ർ​ട്ട് വ​ള​പ്പി​ലാ​യി​രി​ക്കും ഷാ​യു​ടെ കോ​പ്റ്റ​ർ ലാ​ൻ​ഡ് ചെ​യ്യു​ക. ബി​ജെ​പി ബം​ഗാ​ൾ ഘ​ട​കം വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന റാ​ലി​യി​ലും മ​ഹാ​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​മി​ത് ഷാ ​മാ​ല്‍​ഡ​യി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ മാ​ല്‍​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്നാ​യി​രു​ന്നു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​പ​ണം. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി ക​ഴി​ഞ്ഞ​ദി​വ​സം ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കി​യ അ​തേ​സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ള്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രു​പ​റ​ഞ്ഞ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നും ഇ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ക​പോ​ക്ക​ലാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ബി​ജെ​പി ആ​രോ​പ​ണം മ​മ​ത ബാ​ന​ർ​ജി പാ​ടെ ത​ള്ളി​യി​രു​ന്നു. ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ചി​ല സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ൽ മാ​ൽ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് മാ​റ്റി മ​റ്റൊ​രി​ട​ത്ത് ലാ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നു മാ​ത്ര​മാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മ​മ​ത പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.