ബി​ജെ​പി​ക്ക് പ​രാ​ജ​യ ഭീ​തി: അ​മി​ത് ഷാ​യ്ക്ക് മ​റു​പ​ടി​യു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്
Tuesday, January 22, 2019 9:23 PM IST
കോ​ൽ​ക്ക​ത്തെ: ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റാ​ലി​യെ പ​രി​ഹ​സി​ച്ച ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യ്ക്ക് മ​റു​പ​ടി​യു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​ച്ചെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് ഷാ​യു​ടെ ഇ​ന്ന​ത്തെ പ്ര​സം​ഗ​മെ​ന്നും പാ​ർ​ട്ടി ഡെ​റി​ക് ഒ​ബ്ര​യാ​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ​യും മോ​ദി സ​ർ​ക്കാ​രി​ന്‍റെ​യും ദി​ന​ങ്ങ​ൾ എ​ണ്ണ​പ്പെ​ട്ടു​വെ​ന്ന് അ​വ​ർ​ക്ക് ത​ന്നെ ബോ​ധ്യ​മു​ണ്ടെ​ന്നും അ​വ​ർ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലാ​ണെ​ന്നും പ​റ​ഞ്ഞ ഒ​ബ്ര​യാ​ൻ ഷാ​യു​ടെ മാ​ൽ​ഡ പ്ര​സം​ഗം വ​സ്തു​താ വി​രു​ദ്ധ​ത​ക​ൾ കൊ​ണ്ട് നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി​ക്ക് ഇ​ന്ത്യ​യു​ടെ​യും ബം​ഗാ​ളി​ന്‍റെ​യും വ്യ​വ​സ്ഥി​തി​ക​ളെ​ക്കു​റി​ച്ച് ശ​രി​ക്ക് ധാ​ര​ണ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. "കു​റേ പേ​ർ പ​റ​യു​ന്ന​ത് ബി​ജെ​പി ഗ​തി​കെ​ട്ട അ​വ​സ്ഥി​യി​ലാ​ണെ​ന്നാ​ണ് മ​റ്റു​ചി​ല​ർ പ​റ​യു​ന്ന​ത് ബി​ജെ​പി​ക്കും എ​ൻ​ഡി​എ​യ്ക്കും ഭ്രാ​ന്താ​ണ് എ​ന്നാ​ണ്. ഇ​തി​ൽ ഏ​താ​ണ് വ​സ്തു​ത‍?. അ​തോ ഇ​ത് ര​ണ്ടി​ന്‍റെ​യും കൂ​ടി​ച്ചേ​ർ​ന്ന രൂ​പ​മാ​ണോ ഇ​പ്പോ​ഴ​ത്തെ ബി​ജെ​പി?'-​ഒ​ബ്ര​യാ​ൻ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.