നൈ​ജീ​രി​യ​യി​ൽ ബോ​ക്കോ ഹ​റാം ആ​ക്ര​മ​ണം: ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Monday, February 18, 2019 5:47 AM IST
ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ലെ ബു​നി യാ​ഡി​​ൽ ബോ​ക്കോ ഹ​റാം ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​നി യാ​ഡി​ലെ സൈ​നി​ക ക്യാ​ന്പി​നെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഭീ​ക​രാ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഭീ​ക​ര​രി​ൽ​നി​ന്നു ആ​യു​ധ​ങ്ങ​ളും ബൈ​ക്കു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം മൈ​ഡു​ഗു​രി​യി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.