ടൈം​സ് സ്‌​ക്വ​യ​റി​ലെ ആ ​ചും​ബ​നം ഇ​നി ഓ​ർ​മ്മ​ച്ചി​ത്രം; നാ​വി​ക​നും യാ​ത്ര​യാ​യി
Tuesday, February 19, 2019 8:44 AM IST
ന്യൂ​യോ​ർ​ക്ക്: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദം ചും​ബ​ന​ത്തി​ലൂ​ടെ ന​ഴ്സി​ന് പ​ക​ർ​ന്നു ന​ൽ​കി​യ നാ​വി​ക​ൻ ജോ​ർ​ജ് മെ​ൻ​ഡോൻ​സ(95) ഓ​ർ​മ​യാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ക​ഥാ​നാ​യി​ക ഗ്രെ​റ്റ ഫ്രൈ​ഡ്മാ​ന്‍ 2016 സെ​പ്റ്റം​ബ​റി​ൽ അന്തരിച്ചിരുന്നു.

ന്യൂ​യോ​ര്‍​ക്കി​ലെ ടൈം​സ് സ്‌​ക്വ​യ​റി​ല്‍ വ​ച്ചാ​യി​രു​ന്നു ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ ചും​ബ​നം. ലൈ​ഫ് മാ​ഗ​സി​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ല്‍​ഫ്ര​ഡ് ഐ​സ​ന്‍​സ്റ്റ​ഡാ​യി​രു​ന്നു ചും​ബ​ന നി​മി​ഷ​ങ്ങൾ കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്ത​ത്. ഇ​ത് ലൈഫ് മാ​സി​ക​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ഇ​രു​വ​രും ലോകപ്രസിദ്ധരായി.

1945 ഓ​ഗ​സ്റ്റ് 14, ​യു​എ​സി​നു മു​ന്നി​ൽ ജ​പ്പാ​ൻ പ​രാ​ജ​യം സ​മ്മ​തി​ച്ച ദി​വ​സം. യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ടൈം ​സ്ക്വ​യ​റി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഓ​ടി​യെ​ത്തി​യ​ത്. ഈ ​സ​മ​യം ഗ്രെ​റ്റ ജോ​ലി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ന്ന് യൂ​ണി​ഫോം മാ​റാ​തെ ന​ഗ​ര​വീ​ഥി​യി​ലെ​ത്തി​യ​പ്പോ​ൾ ആ​ഹ്ലാ​ദ​ത്താ​ൽ ഓ​ടി​യെ​ത്തി​യ ഒ​രു നാ​വി​ക​ൻ ഗ്രെ​റ്റ​യെ തെ​രു​വി​ൽ​വ​ച്ച് വാ​രി​പ്പു​ണ​ർ​ന്ന് ചും​ബി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം പ​ക​ർ​ത്തി ന​ഗ​ര​ത്തി​ലൂ​ടെ അ​ല​യു​ക​യാ​യി​രു​ന്ന ഐ​സ​ന്‍​സ്റ്റഡി​ന്‍റെ കാ​മ​റ ഈ ​രം​ഗം കാ​ണു​ക​യും ച​രി​ത്ര​ത്തി​ലേ​ക്ക് പ​ക​ർ​ത്തി.

എ​ന്നാ​ല്‍ നാ​വി​ക​ന്‍ ആ​രാ​യി​രു​ന്നെ​ന്നോ ചും​ബി​ച്ച സ്ത്രീ ​ആ​രാ​യി​രു​ന്നെ​ന്നോ അ​റി​യു​മാ​യി​രു​ന്നി​ല്ല. 1980 ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് നാ​വി​ക​ന്‍ ജോ​ര്‍​ജ് മെ​ന്‍​ഡോൻ​സ​യാ​യി​രു​ന്നെ​ന്നും ന​ഴ്‌​സ് ഗ്രെ​റ്റ​യാ​യി​രു​ന്നെ​ന്നും ലോകം അറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.