ഭ​ക്തി സാ​ന്ദ്ര​മാ​യി അ​ന​ന്ത​പു​രി; ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കു തു​ട​ക്ക​മാ​യി
Wednesday, February 20, 2019 11:21 AM IST
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കു തലസ്ഥാന നഗരത്തിൽ തിരിതെളിഞ്ഞു. ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ട് പ​ര​മേ​ശ്വ​ര​ന്‍ വാ​സു​ദേ​വ​ന്‍ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ല്‍ നി​ന്ന് കൈ​മാ​റിയ ദീ​പം വ​ലി​യ തി​ട​പ്പ​ള്ളി​യി​ലും ചെ​റി​യ തി​ട​പ്പ​ള്ളി​യി​ലും പ​ണ്ടാ​ര​യ​ടു​പ്പി​ലേ​ക്കും പ​കർന്നു. ഒ​പ്പം ന​ഗ​ര​ത്തി​ന്‍റെ പ​ത്ത് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഭ​ക്ത​ര്‍ ഒ​രു​ക്കി​യ അ​ടു​പ്പു​ക​ളി​ലും ദീ​പം തെ​ളി​യിച്ചു.



നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് പു​ല​ർ​ച്ചെ ത​ന്നെ ആ​റ്റു​കാ​ല്‍ ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും അ​ടു​പ്പു​ക​ള്‍ കൂ​ട്ടി പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. പൊ​ങ്കാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സു​ര​ക്ഷ​ക്കാ​യി 3800 പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. 1600 ഓ​ളം വ​നി​താ പോ​ലീ​സു​കാ​രെ​യും നി​യോ​ഗി​ച്ചു. കെ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.