മു​സ്ലിം ലീ​ഗ്-​എ​സ്ഡി​പി​ഐ കൂ​ട്ടു​കെ​ട്ട് വ​ർ​ഗീ​യ കാ​ർ​ഡ് ക​ളി; വി​മ​ർ​ശി​ച്ച് കോ​ടി​യേ​രി
Friday, March 15, 2019 10:27 AM IST
കൊ​ച്ചി: മു​സ്ലിം ലീ​ഗ്-​എ​സ്ഡി​പി​ഐ കൂ​ട്ടു​കെ​ട്ട് അ​പ​ക​ട​ക​ര​ക​ര​മാ​യ വ​ർ​ഗീ​യ കാ​ർ​ഡ് ക​ളി​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മു​സ്ലിം ലീ​ഗ്, എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന വാ​ർ​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി.

എ​സ്ഡി​പി​ഐ​യു​മാ​യി ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നു ലീ​ഗി​ന്‍റെ നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​യു​ന്പോ​ൾ ച​ർ​ച്ച ന​ട​ന്നെ​ന്ന് എ​സ്ഡി​പി​ഐ പ​ര​സ്യ​മാ​ക്കി. ച​ർ​ച്ച ന​ട​ത്തി​യി​ട്ടും ഇ​ല്ല എ​ന്നു പ​റ​യു​ന്ന​തു വ​സ്തു​ത​ക​ൾ മ​റ​ച്ചു​വെ​യ്ക്കാ​നു​ള്ള ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ്. സ്ഥാ​നാ​ർ​ത്ഥി​ക​ളെ നി​ർ​ത്തി വോ​ട്ട് മ​റി​ക്കു​ക എ​ന്ന​താ​ണ് എ​സ്ഡി​പി​ഐ​യും ലീ​ഗും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ. ഈ ​കൂ​ട്ടു​കെ​ട്ട് അ​പ​ക​ട​ക​ര​മാ​ണ്. മു​സ്ലിം തീ​വ്ര​വാ​ദി​ക​ളേ​യും ഹി​ന്ദു​ത്വ വ​ർ​ഗീ​യ ശ​ക്തി​ക​ളേ​യും ഏ​കോ​പി​പ്പി​ക്കാ​നു​ള്ള തു​ട​ക്ക​മാ​ണ് ഈ ​ച​ർ​ച്ച- കോ​ടി​യേ​രി പ​റ​ഞ്ഞു.

വി​ശാ​ല ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ കൂ​ട്ടു​കെ​ട്ട് സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ മു​സ്ലിം ലീ​ഗ്, എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്തു​ന്ന ചി​ത്രം ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. ലീ​ഗ് നേ​താ​ക്ക​ളും ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യ്ക്കെ​ത്തി​യ​ത്. എ​സ്ഡി​പി​ഐ​ക്കാ​യി ന​സ​റു​ദ്ദീ​ൻ എ​ള​മ​രം, അ​ബ്ദു​ൾ മ​ജീ​ദ് ഫൈ​സി എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യ്ക്കെ​ത്തി.

എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ഷേ​ധി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ച​ർ​ച്ച ന​ട​ത്തേ​ണ്ട കാ​ര്യം ലീ​ഗി​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.