പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ മോ​ദി എ​ല്ലാ​വ​രെ​യും ചൗ​ക്കീ​ദാ​റാ​ക്കി: പ​രി​ഹ​സി​ച്ച് രാ​ഹു​ൽ
Monday, March 18, 2019 10:25 PM IST
ക​ല​ബു​റ​ഗി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ ‘മേം ​ഭീ ചൗ​ക്കീ​ദാ​ർ’ (ഞാ​നും കാ​വ​ൽ​ക്കാ​ര​നാ​ണ്) ട്വി​റ്റ​ർ പ്ര​ചാ​ര​ണ പ​രി​പാ​ടി​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മോ​ഷ​ണം പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ മോ​ദി എ​ല്ലാ​വ​രേ​യും ‘ചൗ​ക്കീ​ദാ​ർ​മാ​ർ’ ആ​ക്കി​യെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​യി​ൽ ന​ട​ന്ന പൊ​തു​റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ.

രാജ്യത്തെ വ​ൻ വ്യ​വ​സാ​യി​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​നാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​വ​ർ​ത്തി​ക്കു​ന്നത്. അ​നി​ൽ അം​ബാ​നി, മെ​ഹു​ൽ ചോ​സ്കി, നീ​ര​വ് മോ​ദി, ല​ളി​ത് മോ​ദി, വി​ജ​യ് മ​ല്യ തു​ട​ങ്ങി​യ​വ​രു​ടെ കാ​വ​ൽ​ക്കാ​ര​നാ​ണ് മോ​ദി. പു​ൽ​വാ​മ ആ​ക്ര​മ​ണ​ദി​വ​സം ഈ ​കാ​വ​ൽ​ക്കാ​ര​ൻ രാ​ജ്യ​ത്തെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ദാ​നി​ക്ക് കൈ​മാ​റി​യെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

റാ​ഫേ​ൽ ഇ​ട​പാ​ടി​ൽ 526 കോ​ടി രൂ​പ​യു​ടെ യു​ദ്ധ​വി​മാ​ന​ത്തി​ന് മോ​ദി സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് 1,670 കോ​ടി​യാണ്. എ​ന്നി​ട്ട് ക​രാ​ർ അ​നി​ൽ അം​ബാ​നി​ക്ക് കൈ​മാ​റി. രാ​ജ്യ​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​ര​ന്‍ നി​ങ്ങ​ളു​ടെ തൊ​ഴി​ൽ ത​ട്ടി​യെ​ടു​ക്കു​ക​യും നി​ങ്ങ​ളു​ടെ 30,000 കോ​ടി രൂ​പ അ​നി​ൽ അം​ബാ​നി​ക്ക് ന​ൽ​കി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ആരോപിച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ട​ല്ല ത​ന്നെ ചൗ​ക്കീ​ദാ​റായി കാ​ണ​ണ​മെ​ന്നാ​ണ് മോ​ദി ജ​ന​ങ്ങ​ളോ​ടു നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ട​ത്. റ​ഫാ​ൽ ഇ​ട​പാ​ടി​ലെ ക​ള്ള​ത്ത​രം പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ കാ​വ​ൽ​ക്കാ​രാ​ക്കി മാ​റ്റി. അ​ദ്ദേ​ഹം ആ​രു​ടെ​യാ​ണു കാ​വ​ൽ​ക്കാ​ര​നാ​യ​ത്? അ​നി​ൽ അം​ബാ​നി​യെ​യും മെ​ഹു​ൽ ചോ​ക്സി​യെ​യും നീ​ര​വ് മോ​ദി​യെ​യും പോ​ലു​ള്ള​വ​രെ​യാ​ണ് പ്രധാനമന്ത്രി സം​ര​ക്ഷി​ച്ച​തെ​ന്നും രാ​ഹു​ൽ ആരോപിച്ചു.

ചൗ​ക്കി​ദാ​ർ ചോ​ർ ഹൈ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും ആ​ക്ഷേ​പ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി പു​തി​യ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ചൗ​ക്കി​ദാ​ർ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ രാ​ഹു​ൽ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ക്കു​ക​യാ​ണെ​ന്നു മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.