അ​ഫ്ഗാ​നി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളെ മോ​ചി​പ്പി​ച്ചു
Monday, March 18, 2019 11:45 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബ​ഗ്‌​ലാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളെ മോ​ചി​പ്പി​ച്ചു. ക​ഴി​ഞ്ഞ മേ​യിൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഏ​ഴ് ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. കെ​ഇ​സി വൈ​ദ്യു​തി ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​വ​ർ. ബ​ന്ദി​ക​ളാ​യ മ​റ്റു​ള്ള​വ​രു​ടെ മോ​ച​ന​ത്തി​ന് ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വ​ട​ക്ക​ൻ ബ​ഗ്‌​ലാ​ൻ പ്ര​വി​ശ്യ​യി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു വൈ​ദ്യു​തി പ​വ​ർ പ്ലാ​ന്‍റി​ലേ​ക്ക് ഇ​വ​ർ പോ​കു​മ്പോ​ഴാ​യി​രു​ന്നു ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ബ​സി​നെ വ​ള​ഞ്ഞ ആ​യു​ധ​ധാ​രി​ക​ൾ എ​ല്ലാ​വ​രെ​യും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. പു​ൽ-​ഇ-​കു​മ്‍​രി ന​ഗ​ര​ത്തി​ലെ ദ​ന്ത്-​ഇ-​ഷ​ഹാ​ബു​ദ്ദീ​ൻ പ്ര​ദേ​ശ​ത്തേ​ക്കായിരുന്നു ഇ​വ​രെ കൊ​ണ്ടു​പോ​യ​ത്.

"ദാ ​അ​ഫ്ഗാ​നി​സ്ഥാ​ൻ ബ്രെ​ഷ്ന ഷേ​ർ​ക്ക​ത്ത്'​എ​ന്ന ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഏ​ഴ് ഇ​ന്ത്യ​ക്കാ​രും. രാ​ജ്യ​ത്തെ പ​വ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല​യു​ള്ള ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണി​ത്. 150 ലേ​റെ അ​ഫ്ഗാ​ൻ എ​ന്‍​ജീ​നീ​യ​ര്‍​മാ​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ജോ​ലി ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.