ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യെ പ്രി​യ​ങ്ക ഗാ​ന്ധി അ​പ​മാ​നി​ച്ചു​വെ​ന്ന് സ്മൃ​തി ഇ​റാ​നി
Thursday, March 21, 2019 12:53 PM IST
ല​ക്നോ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി അ​പ​മാ​നി​ച്ചു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്രി​യ​ങ്ക ഗാ​ന്ധി ത​ന്‍റെ ക​ഴു​ത്തി​ല​ണി​ഞ്ഞ മാ​ല ഊ​രി ലാ​ൽ ബ​ഹ​ദൂ​ർ ശാസ്​ത്രി​യു​ടെ പ്ര​തി​മ​യി​ൽ അ​ണി​യി​ച്ച​താ​ണ് വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ഉ​പ​യോ​ഗി​ച്ച മാ​ല ശാ​സ്ത്രി​യു​ടെ പ്ര​തി​മ​യെ അ​ണി​യി​ച്ച​ത് എ​ന്തൊ​രു ധാ​ര്‍​ഷ്ട്യ​മാ​ണ്. കൈ​യ​ടി​ച്ച്, കൈ​വീ​ശി​ക്കാ​ണി​ച്ച് ശാ​സ്ത്രി​യെ അ​പ​മാ​നി​ച്ചാ​ണ് അ​വ​ര്‍ മ​ട​ങ്ങി​യ​തെ​ന്നും സ്മൃ​തി ഇ​റാ​നി ട്വി​റ്റ​റി​ൽ കു​റി​ച്ചു. പ്രി​യ​ങ്ക പ്ര​തി​​മ​യി​ല്‍ മാ​ല​യ​ണി​യി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സ്മൃ​തി ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചു.

ശാ​സ്ത്രി​യു​ടെ പ്ര​തി​മ​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മാ​ല​യി​ട്ട​തി​നു പി​ന്നാ​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഗം​ഗാ​ജ​ലം ഉ​പ​യോ​ഗി​ച്ച് പ്ര​തി​മ ക​ഴു​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.