തൃ​ശൂ​രി​ൽ ബി​ഡി​ജെഎ​സ് മ​ത്സ​രി​ക്കു​മെ​ന്ന് തു​ഷാ​ർ
Saturday, March 23, 2019 10:44 AM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി ബി​ഡി​ജെഎ​സി​നു ന​ൽ​കി​യ തൃ​ശൂ​ർ സീ​റ്റ് ബി​ജെ​പി ഏ​റ്റെ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രം​ഗ​ത്ത്. തൃ​ശൂ​ർ സീ​റ്റി​ൽ​നി​ന്നു ബി​ഡി​ജെഎ​സ് മ​ത്സ​രി​ക്കു​മെ​ന്ന് തു​ഷാ​ർ പ​റ​ഞ്ഞു.

തൃ​ശൂ​രി​ൽ​നി​ന്നു താ​ൻ ജ​ന​വി​ധി തേ​ടു​ന്ന കാ​ര്യം തീ​രു​മാ​ന​മാ​യി​ല്ല. മ​ത്സ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും താ​ൻ മ​ത്സ​രി​ക്കു​ന്ന​കാ​ര്യം പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു.

തൃ​ശൂ​രും പ​ത്ത​നം​തി​ട്ട​യു​മാ​യി പാ​ക്കേ​ജി​ല്ല. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം ബി​ജെ​പി സീ​റ്റാ​ണെ​ന്നും തൃ​ശൂ​ർ മ​ണ്ഡ​ലം ബി​ജെ​പി ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഡി​ജെഎ​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കുമെന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്ത​നം​തി​ട്ട സീ​റ്റി​ൽ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ബി​ജെ​പി ബാ​ന​റി​ൽ മ​ത്സ​രി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​നാ​യി ബി​ജെ​പി തൃ​ശൂ​ർ സീ​റ്റ് ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.