സൈ​ന്യം ഒ​രു​ങ്ങി​യി​ട്ടും യു​പി​എ സ​മ്മ​തി​ച്ചി​ല്ല; മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു തി​രി​ച്ച​ടി ന​ൽ​കി​യി​ല്ലെ​ന്ന് സീ​താ​രാ​മ​ൻ
Sunday, March 24, 2019 5:41 PM IST
ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ശേ​ഷം കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ സ​ർ​ക്കാ​ർ പാ​ക്കി​സ്ഥാ​ന് തി​രി​ച്ച​ടി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ സൈ​ന്യം ത​യാ​റാ​യി​രു​ന്നി​ട്ടു​പോ​ലും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തി​രി​ച്ച​ടി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സൈ​ന്യം സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.

മും​ബൈ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം അ​തേ​ത​ര​ത്തി​ലു​ള്ള തി​രി​ച്ച​ടി (വ്യോ​മാ​ക്ര​മ​ണം) ഒ​രി​ക്ക​ൽ മാ​ത്ര​മേ ന​ട​ത്തി​യി​ട്ടു​ള്ളു. ത​ങ്ങ​ളോ​ട് എ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടാ​ലും ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന് സൈ​ന്യം സ​ർ​ക്കാ​രി​നോ​ട് പ​റ​ഞ്ഞ​താ​യി വി​ശ്വ​സി​ക്കാ​ൻ ത​നി​ക്ക് നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ ച​ട​ങ്ങി​ലാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ബാ​ലാ​കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.