ബാ​ധ്യ​ത​ക​ൾ തീ​ർ​ന്നു; പ്രീ​ത ഷാ​ജി​ക്ക് ഇ​നി വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം
Sunday, March 24, 2019 9:37 PM IST
കൊ​ച്ചി: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ തി​രി​കെ ല​ഭി​ച്ച വീ​ട്ടി​ൽ ഞാ​യ​റാ​ഴ്ച ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ പ്രീ​ത​യും ഷാ​ജി​യും ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്തി. പൊ​രു​തി നേ​ടി​യ വി​ജ​യ​ത്തി​ൽ ദ​ന്പ​തി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് സ​ർ​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​വും ഗൃ​ഹ​പ്ര​വേ​ശം ആ​ഘോ​ഷ​മാ​ക്കി.

വീ​ടി​ന്‍റെ മു​ന്നി​ലൊ​രു​ക്കി​യ ചി​ത​യി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ഡി​ആ​ർ​ടി നി​യ​മ​ങ്ങ​ൾ ക​ത്തി​ച്ച് പ്രീ​താ ഷാ​ജി സ​ർ​ഫാ​സി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഇ​ത് ത​ങ്ങ​ളു​ടെ മാ​ത്രം വി​ജ​യ​മ​ല്ല. ഈ ​സ​മ​ര​ത്തി​ൽ ത​ന്നോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച നാ​ട്ടു​കാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ടി വി​ജ​യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​ത്ത​ടി​പ്പാ​ല​ത്തെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്, കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ, പി.​ടി. തോ​മ​സ് എം​എ​ൽ​എ, സ​ർ​ഫാ​സി​വി​രു​ദ്ധ സ​മ​ര​സ​മി​തി നേ​താ​വ് പി.​ജെ. മാ​നു​വ​ൽ, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ര​ണ്ടു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​യാ​ൾ തി​രി​ച്ച​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ ക​ട​ബാ​ധ്യ​ത 2.70 കോ​ടി രൂ​പ​യാ​യെ​ന്ന വാ​ദ​വു​മാ​യി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ജാ​മ്യ​ക്കാ​രാ​യ പ്രീ​താ ഷാ​ജി​യു​ടെ വീ​ടു ജ​പ്തി ചെ​യ്യു​ക​യാ​യി​രു​ന്നു. സ​ർ​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നി​ര​ന്ത​ര സ​മ​ര​ങ്ങ​ളും നി​യ​മ​ന​ട​പ​ടി​ക​ളും കാ​ര​ണ​മാ​ണു വീ​ട് തി​രി​കെ ല​ഭി​ച്ച​ത്. ജ​സ്റ്റീ​സ് ഷം​സു​ദീ​നി​ൽ​നി​ന്ന് പ്രീ​ത​യും ഷാ​ജി​യും വീ​ടി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ഇ​വ​ർ നാ​ളി​തു​വ​രെ അ​നു​ഭ​വി​ച്ച യാ​ത​ന​ക​ൾ​ക്കാ​ണ് അ​റു​തി​യാ​യ​ത്.

സ​മ​ര​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ പ്രീ​ത​യു​ടേ​യും ഷാ​ജി​യു​ടേ​യും വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്നം മാ​ത്ര​മാ​യി​രു​ന്നു അ​ത്. സ​ർ​ഫാ​സി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള ആ ​സ​മ​ര​ത്തി​ന് അ​ന്നാ​രും ശ്ര​ദ്ധ ന​ൽ​കി​യി​ല്ല. എ​ന്നാ​ൽ കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് ശേ​ഷം പൊ​തു​സ​മൂ​ഹ​വും രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളും സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ച് എ​ത്തി​യ​തോ​ടെ ജീ​വി​തം മാ​റി​മ​റ​ഞ്ഞു​വെ​ന്ന് പ്രീ​ത ഷാ​ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.