ഡ​ൽ​ഹി​യെ എ​റി​ഞ്ഞൊ​തു​ക്കി; മും​ബൈ​യ്ക്ക് 40 റ​ൺ‌​സ് ജ​യം
Thursday, April 18, 2019 11:52 PM IST
ഡ​ൽ​ഹി: മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ 168 റ​ൺ​സ് മ​റി​ക​ട​ക്കാ​നാ​കാ​തെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് വീ​ണു. മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 40 റ​ൺ​സി​ന്‍റെ ഉ​ജ്വ​ല ജ​യം. ജ​യ​ത്തോ​ടെ പോ​യി​ന്‍റു പ​ട്ടി​ക​യി​ൽ ഡ​ൽ​ഹി​യെ മ​റി​ക​ട​ന്നു മും​ബൈ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ്: 168/5
ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: 128/9

മും​ബൈ ഉ​യ​ർ​ത്തി​യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ താ​ണ്ടാ​ൻ ക​രു​ത​ലോ​ടെ ബാ​റ്റു​വീ​ശി​യ ഡ​ൽ​ഹി​യു​ടെ മ​ധ്യ​നി​ര ത​ക​ർ​ന്ന​തോ​ടെ വി​ജ​യം കൈ​വി​ട്ടു. ശി​ഖ​ർ ധ​വാ​നും(22 പ​ന്തി​ൽ 35), പൃ​ഥ്വി ഷാ​യും(24 പ​ന്തി​ൽ 20) ചേ​ർ​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് ഡ​ൽ​ഹി​ക്ക് സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രേ​യും മ​ട​ക്കി രാ​ഹു​ൽ ചാ​ഹ​റാ​ണ് ക​ളി മും​ബൈ​യു​ടെ വ​രു​ത്തി​യി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട് എ​ത്തി​യ​വ​ർ ക​ളി മ​റ​ന്ന​തോ​ടെ ഡ​ൽ​ഹി വി​ജ​യം കൈ​വി​ട്ടു.

മും​ബൈ​യു​ടെ മി​ക​ച്ച ബൗ​ളിം​ഗി​ൽ ഡ​ൽ​ഹി​യു​ടെ വി​ക്ക​റ്റു​ക​ൾ കൊ​ഴി​ഞ്ഞു​വീ​ണു. അ​ക്സ​ർ പ​ട്ടേ​ൽ(23 പ​ന്തി​ൽ 26) റ​ൺ​സും ക്രി​സ് മോ​റി​സ്( ഒ​മ്പ​ത് പ​ന്തി​ൽ 11) ര​ണ്ട​ക്കം ക​ണ്ടു. ബാ​ക്കി ഏ​ഴു പേ​ർ​ക്കും ഇ​ര​ട്ട​യ​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. മും​ബൈ​യ്ക്ക് വേ​ണ്ടി രാ​ഹു​ൽ ചാ​ഹ​ർ മൂ​ന്നും ജ​സ്പ്രീ​ത് ബും​റെ ര​ണ്ടും വി​ക്ക​റ്റ് നേ​ടി. ഹ​ർ​ദി​ക് പാ​ണ്ഡ്യ, ക്രു​ണാ​ൽ പാ​ണ്ഡ്യ, ല​സി​ത് മ​ലിം​ഗ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.


നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സെ​ടു​ത്തു. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും ക്വ​ന്‍റ​ൺ ഡി​ക്കോ​ക്കും ചേ​ർ​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് മും​ബൈ​യ്ക്ക് ന​ൽ​കി​യ​ത്. 57 റ​ൺ​സി​ന്‍റെ കൂ​ട്ടു​ക്കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷം ഇ​രു​വ​രും പി​രി​ഞ്ഞ​ത്. രോ​ഹി​ത് 22 പ​ന്തി​ൽ 30 റ​ൺ​സും ക്വ​ന്‍റ​ൺ ഡി​ക്കോ​ക്ക് 27 പ​ന്തി​ൽ‌ 35 റ​ൺ​സും എ​ടു​ത്ത് പു​റ​ത്താ​യി. ബെ​ൻ ക​ട്ടിം​ഗി​ന്(2) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. പി​ന്നീ​ടെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്(27 പ​ന്തി​ൽ നി​ന്ന് 27) റ​ൺ​റേ​റ്റ് ഉ​യ​ർ​ത്താ​നാ​യി​ല്ല.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​രാ​ണ് മും​ബൈ​യെ മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ഹ​ർ​ദി​ക് പാ​ണ്ഡ്യ 15 പ​ന്തി​ൽ 32 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. ക്രു​ണാ​ൽ പാ​ണ്ഡ്യ​യും(26 പ​ന്തി​ൽ 37) റ​ൺ​സൊ​ന്നു​മെ​ടു​ക്കാ​തെ കീ​റോ​ൺ പൊ​ള്ളാ​ർ​ഡും പു​റ​ത്താ​കാ​തെ നി​ന്നു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ക​ഗി​സോ റ​ബാ​ഡ ര​ണ്ടും അ​മി​ത് മി​ശ്ര​യും അ​ക്സ​ർ പ​ട്ടേ​ലും ഒ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.