യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ ക​സ്റ്റ​ഡി​യി​ൽ
Monday, April 22, 2019 11:30 AM IST
കൊ​ച്ചി : ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കല്ലട ബസിൽ യാ​ത്ര​ക്കാ​രെ ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ര്‍​ദ​നം ന​ട​ന്ന സു​രേ​ഷ് ക​ല്ല​ട ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ ജ​യേ​ഷ്, ജി​തി​ന്‍ എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് ഇ​ന്ന് രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ലെ മൂ​ന്നാ​മ​ന്‍ ഗി​രി​ലാ​ലി​നെ ഉ​ട​ന്‍ ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് മ​ര​ട് എ​സ്‌​ഐ ബൈ​ജു പി.​ബാ​ബു അ​റി​യി​ച്ചു.

മ​ര്‍​ദ​ന​മേ​റ്റ​വ​രോ​ട് സ്റ്റേഷനിൽ ഹാ​ജ​രാ​ക​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കും. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ തി​രി​ച്ച​റി​ഞ്ഞാ​ല്‍ ഉ​ട​ന്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും എ​സ്‌​ഐ അ​റി​യി​ച്ചു.

അ​തേ​സ​മ​യം സം​ഭ​വം ന​ട​ന്ന സു​രേ​ഷ് ക​ല്ല​ട ബ​സ് ഇ​ന്ന് ഉ​ച്ച​ക്ക് മു​മ്പ് മ​ര​ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ബ​സി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും മ​ര​ട് പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ബ​സ് ഹ​രി​പ്പാ​ട് വ​ച്ച് കേ​ടാ​യ​തി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​റ്റൊ​രു ബ​സി​ല്‍ കൊ​ച്ചി വൈ​റ്റി​ല എ​ത്തി​യ​പ്പോ​ള്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍ സം​ഘം​ ചേ​ര്‍​ന്ന് തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ പ​രു​ക്കേ​റ്റ യു​വാ​ക്ക​ളെ ബ​സി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​രാ​യ സു​രേ​ഷ് ക​ല്ല​ട ഗ്രൂ​പ്പി​ന്‍റെ ബം​ഗ​ളു​രു​വി​ലേ​ക്കു​ള്ള വോ​ള്‍​വോ ബ​സി​ല്‍ ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രാ​യ യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന ജേ​ക്ക​ബ് ഫി​ലി​പ്പ് എ​ന്ന​യാ​ളാ​ണ് മ​ര്‍​ദ​ന ദൃ​ശ്യം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്.



ഹ​രി​പ്പാ​ട് നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് രാ​ത്രി 12ന് ​പു​റ​പ്പെ​ട്ട് 10 മി​നി​ട്ടി​നു ശേ​ഷം ബ്രേ​ക്ക് ഡൗ​ണാ​യെ​ന്നും യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ന്‍ ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ല്ലെ​ന്നു​മാ​ണ് പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത്. മൂ​ന്നു മ​ണി​ക്കൂ​റി​ലേ​റെ ബ​ദ​ല്‍ സം​വി​ധാ​ന​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ​തോ​ടെ ര​ണ്ടു യാ​ത്ര​ക്കാ​ര്‍ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ബ​സ് ജീ​വ​ന​ക്കാ​രും സം​ഘമായി എത്തി സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​നെ​ത്തി​യ സ​മീ​പ​ത്തെ സീ​റ്റി​ലെ യാ​ത്ര​ക്കാ​ര​നെ​യും മ​ര്‍​ദി​ച്ചു. യു​വാ​ക്ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ് ച​വി​ട്ടു​ക​യും മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഇ​വ​രോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ടി​ച്ചു​വ​ലി​ച്ച് പു​റ​ത്തി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.