വ​ർ​ക്ക്ഷോ​പ്പി​ൽ തീ​പി​ടു​ത്തം: ഇരുപത്തഞ്ചോളം ​ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ചു
Thursday, April 25, 2019 12:36 PM IST
തിരുവനന്തപുരം: കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം ന​ക്രാം​ചി​റ​യി​ൽ സ്കൂ​ട്ട​ർ വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പി​ടു​ത്തം. ഇ​രു​പ​ത്ത​ഞ്ചോ​ളം സ്കൂ​ട്ട​റു​ക​ളും ബൈ​ക്കു​ക​ളും ക​ത്തി ന​ശി​ച്ചു. ക​ട പൂ​ർ​ണ്ണ​മാ​യും ക​ത്തി. പാ​ലേ​ലി സ്വ​ദേ​ശി ജ​യ​ന്‍റെ വ​ർ​ക്ക്ഷോ​പ്പാ​ണ് ക​ത്തി ന​ശി​ച്ച​ത്.

അ​ർ​ധ​രാ​ത്രി 12 ഓടെയായിരുന്നു സംഭവം. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ൾ വി​വ​രം പോ​ലീ​സി​നെ​യും ഫ​യ​ർ ഫോ​ഴ്സി​നെ​യും അ​റി​യി​ച്ചു. ഇ​വ​ർ എ​ത്തി തീ ​കെ​ടു​ത്തി​യെ​ങ്കി​ലും വ​ർ​ക്ക്ഷോ​പ്പ് പൂ​ർണമാ​യും ക​ത്തിന​ശി​ച്ചി​രു​ന്നു. സ​മീ​പ​ പ്രദേശങ്ങളിലേക്ക് തീ ​പ​ട​രാ​ത്ത​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ൾ ഒ​ന്നാ​കെ ക​ത്തി​യ​മ​ർ​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.